dr-sivan
ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനമായ അന്തരീക്ഷഭവനിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ വാർത്താസമ്മേളനം നടത്തുന്നു

തിരുവനന്തപുരം:സ്വകാര്യമേഖലയ്ക്ക് ബഹിരാകാശമേഖല തുറന്നുകൊടുക്കാൻ പുതിയ ദേശീയ ഗതിനിർണയ നയം വേണ്ടിവരുമെന്ന് ഐ.എസ്. ആർ.ഒ. ചെയർമാൻ ഡോ.കെ.ശിവൻ വീഡിയോ കോൺഫറൻസ് വഴി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റിമോട്ട് സെൻസിംഗ് സംവിധാനം, ഉപഗ്രഹങ്ങളുടെ ഉപയോഗം, ഡേറ്റാ വിശകലനം തുടങ്ങിയ കാര്യങ്ങളിൽ സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം നൽകണമെങ്കിൽ ഇത് അനിവാര്യമാണ്.

നിലവിൽ ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങൾ നടത്തുന്നത് ഐ.എസ്. ആർ.ഒ മാത്രമാണ്. അത്തരം ദൗത്യങ്ങൾ ഐ.എസ്. ആർ.ഒ തുടരും. അതോടൊപ്പം ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാനും ഗവേഷണം നടത്താനും പുതിയ സാങ്കേതിക സൗകര്യങ്ങളൊരുക്കാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അവസരം നൽകും. റോക്കറ്റ് നിർമ്മാണം, ഉപഗ്രഹ നിർമ്മാണം, വിക്ഷേപണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. അത് രാജ്യത്തിന് വൻ കുതിപ്പ് നൽകും. ഇതിനാണ് ഇൻ - സ്പെയ്സ്.

ഇൻ- സ്പെയ്സ് പൂർണ്ണതോതിൽ പ്രവർത്തിച്ചുതുടങ്ങാൻ ആറുമാസമെടുക്കും. സ്വകാര്യ മേഖലയിൽ ഉപഗ്രഹ, റോക്കറ്റ്, ബഹിരാകാശപേടകം തുടങ്ങിയവ നിർമ്മിക്കാനും വിക്ഷേപിക്കാനും ഉപയോഗിക്കാനും വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കാനും സാങ്കേതിക,നിയമ,സുരക്ഷാ അനുമതികൾ നൽകാനുള്ള സംവിധാനങ്ങൾ വേണ്ടിവ

രുമെന്നും അദ്ദേഹം പറഞ്ഞു.