മലയിൻകീഴ്: കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പ്രവാസികളോട് അനീതി കാട്ടുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നടപടിക്കെതിരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണയോടനുബന്ധിച്ച് കാട്ടാക്കട യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി മലയിൻകീഴിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി അംഗം ബി.എൻ.ശ്യാംകുമാർ,കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ്,ഡി.സി.സി.ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ.ബാബുകുമാർ,പേയാട് ശശി,ബാലരാമപുരം കരീം,യു.ഡി.എഫ് നിയോജക മണ്ഡലം ഭാരവാഹികൾ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.