covid

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്തരം ഇടങ്ങളിലെ കൊവിഡ് ചികിത്സാ നിരക്കുകൾ ഏകീകരിക്കും. ആശുപത്രികളുമായി ചർച്ച പുരോഗമിക്കുകയാണ്. ആഗസ്റ്റിൽ കടുത്ത വ്യാപനമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിലെ സ്വകാര്യാശുപത്രികളെ കൊവിഡ് കേന്ദ്രങ്ങളായി മാറ്റും. മറ്റിടങ്ങൾ കൊവിഡ് ഇതര ചികിത്സയ്ക്കുള്ള പ്രധാന കേന്ദ്രങ്ങളാക്കും. സർക്കാ‌ർ ആശുപത്രികൾ കാെവിഡ് സെന്ററായാൽ അവിടങ്ങളിലെ ഡോക്ടർമാർക്ക് സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്താം. സൗകര്യമുള്ള സ്വകാര്യാശുപത്രികൾക്ക് കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ടുവരാം. എല്ലാ രീതിയിലും സഹകരണം ഉറപ്പാക്കുന്ന നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.