തിരുവനന്തപുരം: ജൂൺ മാസത്തെ ശമ്പളവിതരണത്തിന് കെ.എസ്.ആർ.ടി.സിക്ക് 69 കോടി രൂപ സർക്കാർ സഹായം നൽകി. ഇൗ വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തിയാണിത്. ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ലോക്ക് ഡൗൺ മൂലം വരുമാനമിടിഞ്ഞ കെ.എസ്.ആർ.ടി.സി കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാണ്.