കോവളം : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി നിർദ്ധനരായവർക്കും കുട്ടികൾക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. കോവളം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ സിസ്പ് ചാരിറ്റബിൾ സൊസൈറ്റിയാണ് വിഴിഞ്ഞം,കോവളം പ്രദേശങ്ങളിലെ പാവപ്പെട്ടവർക്കും കുഞ്ഞുങ്ങൾക്കും വീടുകളിലെത്തി മാസ്ക് വിതരണം.