covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഒരാൾ വിദേശത്ത് നിന്നും മറ്റൊരാൾ അന്യസംസ്ഥാനത്ത് നിന്ന് എത്തിയതുമാണ്. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 77 ആയി. 16ന് കുവൈറ്റിൽ നിന്നെത്തിയ തിരുമല വലിയവിള സ്വദേശി(45)​,​ 22ന് സ്‌പെഷ്യൽ ട്രെയിനിലെത്തിയ ഒഡിഷ സ്വദേശി (40)​ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഒഡിഷ സ്വദേശി. ട്രെയിനിറങ്ങിയപ്പോൾ പരസ്‌പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ക്വാറന്റൈൻ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇവർ രണ്ടുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം സ്വദേശികളായ അഞ്ച് പേരും ആലപ്പുഴ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ ഓരോരുത്തരും ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്നലെ ആർക്കും രോഗമുക്തിയില്ല.

ഇന്നലെ 436 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 40 പേർ ഇന്നലെ ആശുപത്രി വിട്ടു. ഇന്നലെ 447 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 719 പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.

ആകെ നിരീക്ഷണത്തിലുള്ളവർ- 23,​682

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 22,​013

ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ- 839

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 172
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1497