മലയിൻകീഴ്:വിളവൂർക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് സ്കൂൾ അധികൃതരും പി.ടി.എയും വിവിധ സംഘടനകളുടെ സഹായത്തോടെ സമാഹരിച്ച 13 ടിവികൾ വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,ജില്ലാപഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി,മലയിൻകീഴ് സി.ഐ.അനിൽകുമാർ,വിദ്യാഭ്യാസ ഓഫീസർ ശൈലജഭായി,പി.ടി.എ.പ്രസിഡന്റ് പ്രശാന്ത് മലയം എന്നിവർ ടിവി വിതരണം ചെയ്തു.വാർഡ് അംഗങ്ങൾ,സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.വീടുകളിൽ പഠനത്തിന് ടിവി ഇല്ലാത്ത സ്കൂളിലെ മറ്റ് കുട്ടികൾക്കും ടിവി നൽകുമെന്ന് ഹെഡ്മാസ്റ്റർ ഗോപകുമാർ അറിയിച്ചു.