തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച നഗരസഭാ കൗൺസിലർക്കുള്ള എം.പി. പത്മനാഭൻ അവാർഡ് പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറിന് ലഭിച്ചതായി എം.പി. പത്മനാഭൻ സ്‌മാരക ട്രസ്റ്റ് ചെയർമാൻ സി.പി. ജോൺ, സെക്രട്ടറി എം.പി. സാജു എന്നിവർ അറിയിച്ചു.
30 ന് കണ്ണമൂലയിലുള്ള എം.പി. പത്മനാഭന്റെ വസതിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് വിതരണം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുക്കും.