മലയിൻകീഴ് : അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിയ്ക്കുകയും നിരവധി സമര പോരാട്ടങ്ങളിൽ പങ്കെടുയ്ക്കുകയും ചെയ്ത വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പെരുകാവ് വിശ്വനാഥൻ,ജെ.പി.പ്രസാദ് എന്നിവരെ യുവമോർച്ച കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു.
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,ബി,ജെ,പി കാട്ടാക്കട മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ്, യുവമോർച്ച കാട്ടാക്കട മണ്ഡലം പ്രസിഡന്റ് പെരുകാവ് പ്രസാദ് എന്നിവർ പങ്കെടുത്തു.