തിരുവനന്തപുരം: കാലവർഷം തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം ജില്ലകളിൽ ഒാറഞ്ച് അലർട്ടും തിരുവനന്തപുരത്ത് യെല്ലോ അലർട്ടും ഇന്ന് പ്രഖ്യാപിച്ചു. ജൂൺ ഒന്നിന് കാലവർഷം തുടങ്ങിയശേഷം ആദ്യമായാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.