പെരുങ്കടവിള : ആങ്കോട് പ്ളാവറത്തല വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ദാക്ഷായണി (90) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗംഗാധരൻ, പരേതയായ രാധ. മരുമക്കൾ: ശീതള കുമാരി, സദാശിവൻ, രാധ. സഞ്ചയനം: 30ന് രാവിലെ 9ന്.

സോമൻ

അമരവിള : പെരുമ്പോട്ടുകോണം തലനിര പുത്തൻവീട്ടിൽ ഡി. സോമൻ (71) നിര്യാതനായി. ഭാര്യ: ലില്ലി ആർ. മക്കൾ: ലിനി എൽ.എസ്, ചിത്ര എൽ.എസ്. മരുമക്കൾ: സ്റ്റാലിൻ, കണ്ണൻ. പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 5ന്.

ബാബു

നെടുമങ്ങാട് : കല്ലിയോട് ബഥേൽ ഹോമിൽ ബാബു (65) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ലീന, ലിപിൻ. മരുമകൻ: അനിൽകുമാർ. മരണാനന്തര പ്രാർത്ഥന: 29ന് രാവിലെ 10ന്.

ശാരദ

എള്ളുവിള : ചെങ്കവിള തെക്കേ പുത്തൻവീട്ടിൽ കേശവപണിക്കരുടെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പരേതയായ യശോദ, ഇന്ദിര, മോഹനൻ. മരുമക്കൾ: അംബിക, പരേതനായ സോമൻ, ശിവാനന്ദൻ, പരേതയായ നളിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.