പാറശാല: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി തിരുപുറം ഗവ. ഹൈ സ്‌കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വാങ്ങിയ ടിവി ജില്ലാപഞ്ചായത്ത് അംഗം ജോസ് ലാൽ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈജു, പ്രഥമാദ്ധ്യാപകൻ പോൾ ക്രിസ്റ്റി, അദ്ധ്യാപകർ, ബി.ആർ.സി പ്രതിനിധി, ഗ്രാമസേവ സംഘം ഗ്രന്ഥശാല സെക്രട്ടറി എന്നിവർ പങ്കെടുത്തു.