ചാത്തന്നൂർ: അന്യസംസ്ഥാന തൊഴിലാളി പൗൾട്രി ഫാമിൽ മരിച്ചനിലയിൽ. ബംഗാൾ കാൻഡബാൻ ഗംഗാരാംപൂരിൽ പരിമൾറോയിയുടെ മകൻ അമിത്റോയിയെയാണ് (25) ഇന്നലെ കല്ലുവാതുക്കൽ ജംഗഷന് സമീപത്തുള്ള ഫാമിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ കട തുറക്കാത്തതിനെ തുടർന്ന് സ്ഥാപനയുടമ നടത്തിയ പരിശോധനയിൽ കടയിൽ തന്നെയുള്ള മുറിയിൽ മൃതദേഹം കാണുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.