വിസയ്ക്ക് ഉറപ്പ് വേണമെന്ന് പാകിസ്ഥാൻ, ഭീകരതയുണ്ടാവില്ലെന്ന് ഉറപ്പുതരുമോ എന്ന് ബി.സി.സി.ഐ
ന്യൂഡൽഹി : 2021 ലും 2023 ലും ഇന്ത്യയിൽനിശ്ചയിച്ചിരിക്കുന്ന ട്വന്റി 20 ലോകകപ്പുകളിൽ പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന് വിസ ലഭിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയച്ചു. അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തില്ലെന്ന് ഉറപ്പുനൽകണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ബി.സി.സി.ഐ ചുട്ട മറുപടി നൽകി.
കളിക്കാർക്ക് വിസ നൽകുന്നത് കേന്ദ്ര സർക്കാരാണെന്നും ബി.സി.സി.ഐയുടെ കാര്യങ്ങളിൽ സർക്കാർ ഇടപെടാത്തതുപോലെ കേന്ദ്ര സർക്കാരിന്റെ നടപടികളിൽ ബി.സി.സി.ഐയും ഇടപെടാറില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ഇത് മനസിലാക്കാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കത്തെഴുതിയിട്ട് കാര്യമില്ലെന്നും ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.