പാറശാല: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കർഷകർക്ക് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുക, റിസോർട്ടുകളുടെ പരിസര മലിനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റയുടെ നേതൃത്വത്തിൽ നടന്ന ധർണ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്‌ഘാടനം ചെയ്തു. സബീഷ് സനൽ അദ്ധ്യക്ഷത വഹിച്ചു .ലോക്കൽ കമ്മിറ്റി സെക്രട്ടറി ആറ്റുപുറം സജി, മണ്ഡലം സെക്രട്ടറി അയ്യപ്പൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഷിജു, സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ, പരുത്തിയൂർ വാർഡ് മെമ്പർ ബി. ക്രിസ്റ്റഡിമ എന്നിവർ സംസാരിച്ചു.