light

വെഞ്ഞാറമൂട്: കൊവിഡ് വ്യാപനം മൂലം ഉത്സവങ്ങളും ആഘോഷങ്ങളും നിറുത്തിവച്ചതോടെ തൊഴിൽ ഇല്ലാതായ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾക്ക് സൗണ്ട് അസോസിയേഷന്റെ കരുതൽ. തിരുവനന്തപുരം സൗണ്ട് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് വെഞ്ഞാറമൂട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ എത്തിച്ചു നൽകിയാണ് സംഘടന മാതൃകയായത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെമ്പൂര് മുദ്ര സൗണ്ട്സ് ഹാളിൽ നടന്ന ചടങ്ങിൽ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ശേഖരൻ നായർ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് പ്രസിഡന്റ് രാഗേഷ്ബാബു, താലൂക്ക് ട്രഷറർ വിനോദ് പിരപ്പൻകോട്, മീഡിയ കൺവീനർ സദീർ കാരുണ്യം, ഗിരീഷ് മുദ്ര എന്നിവർ പങ്കെടുത്തു. ഉത്സവ കമ്മിറ്റികൾ, ക്ലബുകൾ, സൗണ്ട്സ് ഉടമകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.