മുടപുരം : കൊവിഡ് 19 മൂലം സ്കൂളുകളിൽ അദ്ധ്യയനം നടക്കാത്തതിനാൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ബ്ലോക്ക് പഞ്ചായത്താഫീസിൽ പഠന സൗകര്യമൊരുക്കി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്. ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമാബായി അമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ചന്ദ്രൻ, എൻ. ദേവ്, ആർ.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും ബി.ഡി. ഒ ലെനിൻ നന്ദിയും പറഞ്ഞു.