വിതുര: സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയടി തച്ചൻകോട്‌ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിൽ വിതരണം നടത്തി. തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. എസ്. പ്രേംകുമാർ, ബ്രാഞ്ച് സെക്രട്ടറി ആദർശ്, പഞ്ചായത്ത്‌ അംഗങ്ങളായ രതികല, ജയകുമാർ, ഷൈജുമധു, ബിനു, ബിജു, ശരത് എന്നിവർ പങ്കെടുത്തു.