മുടപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ നിത്യേനയുള്ള വില വർദ്ധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറക്കട പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ സി.പി.എം ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എസ്.ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. രാധമ്മ ടീച്ചർ, എൻ.ശശിധരൻ നായർ, എൻ. രഘു തുടങ്ങിയവർ സംസാരിച്ചു.സി.പി.എം പെരുങ്ങുഴി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ ഉദ്‌ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുര, റഹിം, പി.കെ.തങ്കപ്പൻ, അഡ്വ .റാഫി,റജി തുടങ്ങിയവർ സംസാരിച്ചു.