കിളിമാനൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടന്നു. കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടയമൺ മുരളീധരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ആറ്റിങ്ങൽ മനോജ്, രണലാൽ, പോങ്ങനാട് മനോജ്, രമാദേവി, വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് സബേശൻ, മണ്ഡലം പ്രസിഡന്റുമാരായ ഭാസി, ബാബു, ജയകാന്ത്, ഗുരുലാൽ, ബാബു, അൽതാഫ് എന്നിവർ പങ്കെടുത്തു.