ബാലരാമപുരം:ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യൂ വരിച്ച ധീരജവാൻമാർക്ക് ആദരാജ്ഞലി അർപ്പിച്ച് ഷഹീദോം കോം സലാം ദിവാസ് എന്ന പ്ലക്കാർഡേന്തി ബാലരാമപുരം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡന്റ് ഡി.വിനുവിന്റെ നേത്യത്വത്തിൽ മെഴുകുതിരി ദീപം തെളിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബാലരാമപുരം റാഫി,​തലയൽ മധു,​ആർ.വിജയകുമാരൻ നായർ,​ജയകുമാർ,​തമ്പി എന്നിവർ സംബന്ധിച്ചു.