ബാലരാമപുരം: എൽ.ജെ.ഡി കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ അടിയന്തരാവസ്ഥയുടെ നാൽപ്പത്തിയഞ്ചാം വാർഷികം ജനാധിപത്യ സംരക്ഷണദിനമായി ആചരിച്ചു.എൽ.ജെ.ഡി സംസ്ഥാനകമ്മിറ്റിയംഗം റൂഫസ് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ സെന്റെർ സംസ്ഥാന സെക്രട്ടറി ബിന്ദുലാൽ ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കൾച്ചറൽ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം ജയകുമാർ,​എൽ.ജെ.ഡി വൈസ് പ്രസിഡന്റ് കരിച്ചൽ ഗോപാലകൃഷ്ണൻ,​എം.കെ.രഘു,​ പാറോട്ടുകോണം വേണു,​ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.