തിരുവനന്തപുരം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ സംസ്ഥാന ദുരന്ത നിവാരണ ടീം (എസ്.ഡി.ആർ.ടി) സംസ്ഥാന കോ - ഓർഡിനേറ്റർമാരായി അഡ്വ. എം.ജി. ശ്രീജിത്ത്, വില്യംസ് ജോസഫ് എന്നിവരെ സംസ്ഥാന ചെയർപേഴ്സൺ റിട്ട. ജസ്റ്റിസ് കുമാരി ലക്ഷ്മിക്കുട്ടിയമ്മ നിയമിച്ചു. എല്ലാ ജില്ലകളിലെയും ദുരന്ത നിവാരണ ടീം, ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ എന്നിവയുടെ ചുമതല ഇനി മുതൽ എസ്.ഡി.ആർ.ടി കോർഡിനേറ്റർമാർക്കായിരിക്കും.