ബാലരാമപുരം:നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനവും ആചരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് എസ്.രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന വായനാദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും തിരക്കഥാകൃത്തുമായ നെല്ലിമൂട് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാദർ സത്യനേശൻ,​കോട്ടുകാൽ സുനിൽ,​ ബിനുകുമാർ,​പോൾ ലോറൻസ് എന്നിവർ സംബന്ധിച്ചു. ജൂലൈ ഒന്നിന് സാഹിത്യകാരൻ കേശവദേവിന്റെ ജന്മദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വായനാ മത്സരം നടത്തുവാനും തീരുമാനിച്ചു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും ആരംഭിച്ചു.