
വർക്കല:പ്രവാസികളുടെ തിരിച്ചുവരവിന് തടസ്സമായി നിൽക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്നും തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് ഉപവാസ സമരം നടത്തി.മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ്.ചെയർമാൻ ബി.ധനപാലൻ അധ്യക്ഷത വഹിച്ചു.. ജനറൽ കൺവീനർ അഡ്വ.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ, അഡ്വ.ബി.ഷാലി, ആർ.എസ്.പി.മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ,വെട്ടൂർ പ്രതാപൻ,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നബീൽ, പി. വിജയൻ, അസിംഹുസൈൻ, ജയശ്രീ,വർക്കല സനീഷ്,വെട്ടൂർ ഷാലിബ് എന്നിവർ സംസാരിച്ചു.