ആറ്റിങ്ങൽ: വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ആറ്റിങ്ങൽ മണ്ഡലത്തിൽ മടങ്ങിയെത്തുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കിയെന്ന് അഡ്വ. ബി.സത്യൻ എം.എൽ.എ അറിയിച്ചു. ഹോം ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യമില്ലാത്തവർക്ക് അതത് തദ്ദേശ സ്ഥാപനങ്ങൾ ക്രമീകരണം ഏർപ്പെടുത്തും. ആരോഗ്യം, റവന്യൂ, തദ്ദേശം, പൊലീസ് വകുപ്പുകൾ സംയുക്തമായാണ് ഇതിനുള്ള സൗകര്യമൊരുക്കുക. നിലവിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിറയുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങൾ പുതിയ സൗകര്യം ഒരുക്കി നൽകും. ആറ്റിങ്ങൽ താലൂക്ക് ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ എം.പ്രദീപ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി, തഹസിൽദാർ മനോജ്, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു. കിളിമാനൂർ ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.വിഷ്ണു, എസ്.രാജലക്ഷ്മി അമ്മാൾ, ഐ.എസ്. ദീപ, തഹസിൽദാർ മനോജ് മെഡിക്കൽ ഓഫീസർമാർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളുടെ അവലോകന യോഗവും നടന്നു.