ആറ്റിങ്ങൽ: ബാപ്പുജി ഹിന്ദി വിദ്യാലയ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.കേശവൻ നായർ (89) നിര്യാതനായി. ആറ്റിങ്ങൽ,മുള്ളുവിള കുടുംബാംഗമാണ്. കേരള ഹിന്ദി പ്രചാര സഭയുടെ ദീർഘകാലത്തെ സെക്രട്ടറിയുമായിരുന്നു.കേന്ദ്ര സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സുഭദ്രാ ദേവി. മക്കൾ: ആശാ ദേവി,ഹരികുമാർ.