ആറ്റിങ്ങൽ: ഇന്ത്യയിൽ അപ്രാഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആറ്റിങ്ങലിൽ നടന്ന അടിയന്തരാവസ്ഥ തടവുകാരുടെയും പീഡിതരുടെയും സംഗമം അഭിപ്രായപ്പെട്ടു. ജനവികാരത്തെ മാനിക്കാനോ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനോ തയ്യാറാകാതെ സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇതിനെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും യോജിച്ചുനിന്ന് പ്രക്ഷോഭം നടത്തണമെന്നും സംഗമം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. സംഗമത്തിൽ അഡ്വ. ജി.സുഗുണൻ,​ആർ.രാമു,​ അഡ്വ.ലെനിൻ,​ അസീം,​ ശ്രീവത്സൻ,​ജയൻ,​ദേവരാജൻ,​ശശിധരൻ,​കെ.ഹരി എന്നിവർ സംസാരിച്ചു.