നെയ്യാറ്റിൻകര: അടിയന്തരാവസ്ഥ വിരുദ്ധദിനത്തോടനുബന്ധിച്ച് ലോക് താന്ത്രിക് ജനതാദൾ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി ചാണിഅപ്പു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.ശ്രീകുമാ‌‌ർ അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര രവി,കോമളദാസ്,കൈരളി ശശിധരൻ,ആർ.മുരുകൻ,മണത്തല രവി,വനജ തുടങ്ങിയവർ പങ്കെടുത്തു.