നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ജംഗ്ഷന് സമീപം പണി നടക്കുന്ന റോഡിലെ യാത്ര ദുരിതപൂർണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ വാഴനട്ടു. തുടർന്ന് നടന്ന റോഡ് ഉപരോധം ഡി.സി.സി ജനറൽ സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു. 4 കോടി രൂപ മുടക്കി ആലുംമൂട് മുതൽ പെരുമ്പഴുതൂർ വരെ നിർമ്മിക്കുന്ന റോഡ് കരാറുകാരന്റെ മെല്ലെ പോക്ക് കാരണം പൊട്ടിപൊളിഞ്ഞ് വെളളം കയറി കാൽനട - വാഹനയാത്രക്കാർ ദുരിതത്തിലായതിനാലാണ് ഉപരോധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് വിനീത് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. തവരവിള റെജി, മാമ്പഴക്കര രാജശേഖരൻ നായർ, ടി.സുകുമാരൻ, റഈസ് അഹമ്മദ്, ആർ.വി. രതീഷ്, റോയ്, അരുൺ സേവ്യർ, ഭരദ്വാജ്, അഖിൽ, പെരുമ്പഴുതൂർ അതുൽ, അജിൻ ദേവ്, വി.പി. വിഷ്ണു, വടകോട് അജി, ജയചന്ദ്രൻ, പുന്നയ്ക്കാട് സജു, ജോൺ, ജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.