നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ അക്ഷയ കോംപ്ലക്സ് അങ്കണത്തിൽ പച്ചക്കറി തൈകൾ നട്ടു. അങ്കണത്തിനുള്ളിലെ മാലിന്യങ്ങൾ മാറ്റുകയും ആ സ്ഥലം ഉപയോഗപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എസ്.എസ്.ഷെറിൻ,നെയ്യാറ്റിൻകര കൃഷി ഓഫീസർ അനിൽ കുമാർ,ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.