നെയ്യാറ്റിൻകര:റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരെ പുറംതള്ളി അനർഹരെ പി.എസ്.സിയിൽ തിരുകി കയറ്റുന്നതിനെതിരെ കൊല്ലയിൽ ഒബിസി മോർച്ച റീത്ത് വച്ച് പ്രതിഷേധിച്ചു. ഇന്നലെ അമരവിള വില്ലേജ് ഓഫീസിനു മുമ്പിൽ മണ്ഡലം പ്രസിഡന്റ് അനിവേലപ്പന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ബി.ജെ.പി പഞ്ചായത്ത് അദ്ധ്യക്ഷൻ എം.എസ്.അജയൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി,മോർച്ച നേതാക്കളായ ഗോപകുമാർ, അനിൽ,ഐ.സി.രാജേഷ്,സതിഷ് ഒ.പി തുടങ്ങിയവർ പങ്കെടുത്തു.