dfg

വർക്കല:സമഗ്ര നെൽകൃഷി വികസനം ഉൾപ്പെടെ കാർഷിക വൃത്തികൾക്ക് കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് ഇലകമൺ ഗ്രാമ പഞ്ചായത്ത്. നെൽകൃഷിക്ക് ഏറെ പ്രാധാന്യമുളള പഞ്ചായത്തിൽ നെൽകൃഷി വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. രണ്ട് ഘട്ടം വിളകളായി 150 ഹെക്ടറോളം സ്ഥലത്ത് സ്ഥിരമായി നെൽകൃഷി ചെയ്യുന്നുണ്ട്. കേദാരം എന്ന തുടർ പദ്ധതിയിലൂടെ കർഷകർക്ക് നെൽവിത്ത്, ജൈവവളം, കൂലിച്ചെലവ് എന്നിവ നൽകി കാർഷികമേഖലയ്ക്ക് താങ്ങാവുകയാണ് പഞ്ചായത്ത്. ജൈവസമൃദ്ധി, തരിശുനിലകൃഷി, പദ്ധതിയിലൂടെ കൂടുതൽ പേർ ഈ മേഖലയിലേക്ക് ആകൃഷ്ടരായി. കായൽപ്പുറം ഏലയിൽ ഞാറുകൾ ശാസ്ത്രീയമാണ് തയ്യാറാക്കുന്നത്. ഉൽപാദന വർധനവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഹരിതഭവനം' പദ്ധതിയിലൂടെ സംയോജിത കൃഷി വ്യാപനം, ഉറവിട മാലിന്യ സംസ്കരണം എന്നിവ ഉറപ്പുവരുത്തുന്നു. നാളികേരകൃഷി വ്യാപനത്തിനും ഉല്പാദന ക്ഷമത വർധിപ്പിക്കുന്നതിനുമായി അത്യുൽപാദനശേഷിയുളള തെങ്ങിൻ തൈകൾ, ജൈവവളം, രാസവളം എന്നിവ കർഷകർക്ക് ലഭ്യമാക്കി. വിവിധ പാടശേഖര സമിതികളിലൂടെ കർഷകരെ ഏകോപിപ്പിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. പച്ചക്കറി വികസന പദ്ധതി വഴി വിദ്യാർത്ഥികൾക്കുo പൊതുജനങ്ങൾക്കും പച്ചക്കറി വിത്തും തൈകളും നൽകി. കുട്ടികളിൽ കാർഷികാഭിരുചി വളർത്താൻ സ്കൂളുകളിൽ പച്ചക്കറിതോട്ടം നിർമ്മിച്ചു. പച്ചക്കറി ഉത്പാദനത്തിനായി പച്ചക്കറി ക്ലസ്റ്ററുകളും സംഭരണത്തിനും വിപണനത്തിനുമായി ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിൽ നെല്ല്, വാഴ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറി എന്നിവ കൃഷി ചെയ്ത് ഭക്ഷ്യസ്വയം പര്യാപ്തതക്കുളള ശ്രമത്തിലാണ് ഇലകമൺ. തരിശുരഹിത ഇലകമൺ ആണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗലയും വൈസ് പ്രസിഡന്റ് വി.സുമംഗലയും വൈസ് പ്രസിഡന്റ് ബി.എസ് ജോസും പറഞ്ഞു.