തിരുവനന്തപുരം: ലക്ഷംവീട് കോളനി നവീകരിക്കുന്ന ന്യൂ ലൈഫ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ എടത്വാമൂല ലക്ഷം വീട്‌കോളനിയിൽ ജില്ലാതല ഉദ്ഘാടനവും നവീകരണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ അദ്ധ്യക്ഷയായി. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ടി.ബീന സ്വാഗതം ആശംസിച്ചു. കെ.ആൻസലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു,വാർഡ് മെമ്പർ ജലജ, അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി,പ്രോജക്ട് ഡയറക്ടർ വൈ. വിജയകുമാർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു.