വെള്ളറട: പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി പൊതുജനങ്ങൾ കൂടുതൽ എത്തുന്ന അക്ഷയ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധ നടത്തി. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായിട്ടുള്ള ആരോഗ്യവകുപ്പ് മാനദണ്ഡങ്ങൾ കർശമായി പാലിക്കുന്നതിനും നിർദ്ദേശം നൽകി. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നവ ലഭ്യമാക്കണമെന്നും അണു നശീകരണം നടത്തണമെന്നുമുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. റൂറൽ ഹെൽത്ത് ഓഫീസർ ബൈജുകുമാർ,​ ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്യൂബർട്ട്, സലിൻ ജോസ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.