വെള്ളറട: വെള്ളറട ഗവ. യു.പി സ്കൂളിന് ഒരു കോടി മുപ്പതുലക്ഷം രൂപ ചിലവഴിച്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇരു നില ഹൈടെക് മന്ദിരം പൂർത്തിയാക്കിയത്. സ്കൂളിന്റെ നൂറാം വാർഷിക ആഘോഷവേളയിൽ എം.എൽ.എ സ്കൂളിന് ഹൈടെക് മന്ദിരം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 101ാം വാർഷികം ആഷോഷിക്കുന്നതിന് മുമ്പുതന്നെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടിയ ക്ളാസ് മുറികളുള്ള മന്ദിരം നിർമ്മിച്ചത്. യു.എസ്.ബി ഡാറ്റാ ഹബ്ബ് യൂണിറ്റുകൾ , ഡിസ് പ്ളേ യൂണിറ്റുകൾ, കംപ്യൂട്ടർ കണറ്റിംഗ് പോർട്ടുകൾ ഉൾപ്പെടെ മന്ദിരത്തിൽ സജീകരിച്ചിട്ടുണ്ട്. ഈ അദ്ധ്യായന വർഷത്തിൽ തന്നെ മന്ദിരം വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്നതിനു വേണ്ടിയാണ് വളരെ വേഗത്തിൽ പണികൾ പൂർത്തീകരിച്ചത്.