തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 449 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കായി കേരളം സമർപ്പിച്ച പദ്ധതിരേഖയ്ക്ക് കേന്ദ്ര അംഗീകാരം. ഇതിൽ 283 കോടി കേന്ദ്ര വിഹിതമാണ്.
മുൻ വർഷത്തെ ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനത്തെ കേന്ദ്രം അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക് പാലും മുട്ടയും നൽകുന്നതിനു പുറമെ, പ്രഭാതഭക്ഷണം, പച്ചക്കറിത്തോട്ടം, ഭക്ഷണ സാമ്പിളുകളുടെ ലാബ് പരിശോധന എന്നീ പ്രവർത്തനങ്ങൾക്കാണ് അഭിനന്ദനം. .
പച്ചക്കറിത്തോട്ടം നിർമിക്കാൻ സ്കൂളുകൾക്ക് 5000 രൂപ വീതം അനുവദിക്കാനും, വിദ്യാർത്ഥികൾക്ക് പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ലഭ്യമാക്കാനും സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങളും കേന്ദ്രം അംഗീകരിച്ചു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു എന്നിവർ പങ്കെടുത്തു.