നെടുമങ്ങാട് :വിദേശ മലയാളികളോട് മോദി-പിണറായി സർക്കാരുകൾ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കച്ചേരി ജംഗ്‌ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ തോന്നയ്ക്കൽ ജമാൽ, എം.മുനീർ,കല്ലയം സുകു,ആനാട് ജയൻ, തേക്കട അനിൽ, അഡ്വ.എസ്.അരുൺകുമാർ, അഡ്വ.പോത്തൻകോട് വിജയൻ,കെ.എ പെരുമാൾ,സന്തോഷ് മുളങ്കാട്,വർഗീസ്,ഫാത്തിമ ഒ.എസ്,ഷീല,ഹാഷിം റഷീദ്,എസ്.എഫ്.എസ്.എ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.