നെടുമങ്ങാട് :കോൺഗ്രസ് വാണ്ട വാർഡ് കമ്മിറ്റി ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുകൾ നൽകുന്നതിന്റെ ഭാഗമായി മേപ്പാല ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി പനച്ചമൂട് വാണ്ടയിൽ കാവ്യയ്ക്ക് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വാണ്ട സതീഷ് സ്മാർട്ട് ഫോൺ കൈമാറി.മനു,ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.