നെടുമങ്ങാട് : കരകുളം സമദർശിനി വായനശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ പഠനപദ്ധതിയുടെ വിജയത്തിനായി കോൺഗ്രസ് അയണിക്കാട് വാർഡ് കമ്മിറ്റി എൽ.ഇ.ഡി ടെലിവിഷൻ സംഭാവന ചെയ്തു. മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു, അഡ്വ.സി.പി വേണുഗോപാൽ, കാച്ചാണി രവി, സി.സി.സി മെമ്പർ കായ്പ്പാടി അമിനുദീൻ, മണ്ഡലം പ്രസിഡന്റ് പി.സുകുമാരൻ നായർ, എൻ.വിജയരാജ്, വിനോദ് ഗോശാലക്കുന്ന്, ശശികല,കരകുളം അശ്വിൻ, സുരേന്ദ്രൻ നായർ,സുരേഷ്ബാബു, അജിദാസ്, വിജിലാൽ, സെൽവരാജ്, ബിജു, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.