നെടുമങ്ങാട് : പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കെതിരെ ഐ.എൻ.ടി.യു.സി കരകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെൽട്രോൺ ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.കാച്ചാണി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ആർ.സുശീന്ദ്രൻ,ടി.അർജുനൻ ,നൗഷാദ് കായ്പാടി,കരകുളം രാജീവ്, വേങ്കോട് വിൻസന്റ്, കെ.റഹീം, വി.പുരുഷോത്തമൻ നായർ, കെ.രാജേന്ദ്രൻ, തറട്ട ജയകുമാർ, എസ്.രാധാകൃഷ്ണൻ നായർ,കുഴിത്തറ സതീശൻ, ഗോകുൽ കൊടൂർ, സതീശൻ വഴയില, രാജൻ എട്ടാംകല്ല്, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.