തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തുന്ന സൂപ്പർ ക്ലാസ് സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25% വർദ്ധന.
കൊവിഡ് കാലത്ത് ബസിൽ നിന്നുള്ള യാത്ര അനുവദിക്കാത്തത്തതിനാൽ വരുമാനം കുറയുന്നുവെന്ന സ്വകാര്യബസുടമകളുടെ പരാതിയാണ് നിരക്ക് കൂട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. സ്വകാര്യബസുകൾ നടത്തുന്നത് ഓർഡിനറി സർവീസുകളാണ്. ഫാസ്റ്റ് പാസഞ്ചർ മുതൽ മൾട്ടി ആക്സിൽ എ.സി സർവീസ് വരെ നടത്തുന്നത് കെ.എസ്.ആർ.ടി.സിയാണ്. ദീർഘദൂര സർവീസുകളിൽ നിന്നുള്ള യാത്ര നേരത്തെ തന്നെ അനുവദനീയവുമല്ല. എന്നിട്ടും, നിരക്ക് കുത്തനെ കൂട്ടി.ലോഫ്ളോർ ബസുകളിലും ടിക്കറ്റ് നിരക്ക് കൂട്ടും.
സൂപ്പർ ക്ലാസിലെ
വർദ്ധന
(ബസ് -നിലവിലെ മിനിമം നിരക്ക് - പുതിയ നിരക്ക്)
ഫാസ്റ്റ് പാസഞ്ചർ 11-14
സൂപ്പർ ഫാസ്റ്റ് 15-20
എക്സ്‌പ്രസ് 22-28
ഡീലക്സ് 30-40
വോൾവോ 45--60
മൾട്ടിആക്സിൽ 80--100
ലോഫ്ളോർ
നോൺ എ.സി 10--13
ലോഫ്ലോർ എ.സി 20--24