കല്ലമ്പലം: കൊവിഡ് സ്ഥിരീകരിച്ച പാരിപ്പള്ളിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുമായി സമ്പർക്കത്തിലായവരിൽ 40 പേരുടെ ആദ്യപരിശോധനാ ഫലം നെഗറ്റീവായി. കഴിഞ്ഞ 20നാണ് ജീവനക്കാരി കളക്ഷനുമായി ബന്ധപ്പെട്ട് പള്ളിക്കൽ, കല്ലമ്പലം, മണമ്പൂർ, കവലയൂർ മേഖലകളിൽ സഞ്ചരിച്ചത്. പള്ളിക്കലിൽ ഇവരെത്തിയ ബേക്കറി അധികൃതരുടെ നിർദ്ദേശപ്രകാരം അടച്ചിട്ടിരുന്നു. ഇവരുമായി സമ്പർക്കത്തിലായവരെ പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ ക്വാറന്റൈനിലാക്കുകയായിരുന്നു. നെഗറ്റീവ് ആയെങ്കിലും സർക്കാർ നിർദ്ദേശിച്ച സമയപരിധിവരെ ഇവർ നിരീക്ഷണത്തിലായിരിക്കും.