തിരുവനന്തപുരം:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ജില്ലാഭരണകൂടത്തെ സഹായിക്കാനൊരുങ്ങി ഐ.ടി കമ്പനികളുടെ കൂട്ടായ്‌മയായ ജി ടെക്.കളക്ടറേറ്റിൽ അത്യാധുനിക സൗകര്യങ്ങളുള്ള വാർ റൂം ജി ടെക് തയ്യാറാക്കും.ജിടെക്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് വാർ റൂമിനുള്ള ചെലവ് നിർവഹിക്കുക.വാർ റൂമിലേക്ക് ആവശ്യമുള്ള ലാപ്ടോപ്പുകൾ,ടെലിവിഷനുകൾ,​കമ്പ്യൂട്ടർ ടേബിളുകൾ, ഓഫീസ് ടേബിളുകൾ,എക്‌സിക്യൂട്ടീവ് കസേരകൾ, ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ജി ടെക്ക് ജില്ലാഭരണകൂടത്തിന് കൈമാറി. കൊവിഡ് കാരണം ഐ.ടി മേഖലയിലുണ്ടായ പ്രതിസന്ധികൾ നേരിടാൻ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് ജി ‌ടെക് ചെയർമാൻ അലക്‌സാണ്ടർ വർഗീസും സെക്രട്ടറി ദിനേശ് തമ്പിയും നേരത്തെ അറിയിച്ചിരുന്നു.