graph

തിരുവനന്തപുരം: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് ബാധിച്ചവരിൽ പകുതിയും അഞ്ചു ജില്ലകളിലുള്ളവർ.പാലക്കാട്, മലപ്പുറം, തൃശൂ‌ർ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇവർ. അതീവ ജാഗ്രതയിലാണ് ഈ ജില്ലകൾ. കടുത്ത നിയന്ത്രണം ഉറപ്പാക്കാൻ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി.

പാരിപ്പള്ളി മെഡി. കോളേജിൽ പി.സി.ആർ ലാബ് അടുത്തയാഴ്ച തുറക്കും. കോഴഞ്ചേരി പബ്ലിക് ഹെൽത്ത് ലാബിലും ഇടുക്കി മെഡിക്കൽ കോളേജിലും ജൂലായ് രണ്ടാം വാരം പി.സി.ആർ ലാബ് തുടങ്ങും. 80 ഐ.സി.യു വെന്റിലേറ്ററുകൾ പുതുതായി സ്ഥാപിച്ചു. കേന്ദ്രത്തിൽ നിന്ന് ഇരുപതെണ്ണം ഉടനെത്തും. 335 ഐ.സി.യു വെന്റിലേറ്ററുകൾ, 50 പോർട്ടബിൾ വെന്റിലേറ്റർ, 150 ഹൈ-ഫ്ലോ നേസൽ കാനുല, 200 റെസ്പിറേറ്റർ എന്നിവ ഉടൻ ലഭ്യമാക്കും. രണ്ടാഴ്ചയ്ക്കകം 80,000 പി.പി.ഇ കിറ്റുകളെത്തും. അതിവേഗ പരിശോധനയ്ക്ക് 17360 ട്രൂനാറ്റ് കിറ്റുകൾ കേന്ദ്രം നൽകും.

രണ്ടാഴ്ചത്തെ രോഗികൾ

പാലക്കാട്: 172

മലപ്പുറം: 149

തൃശൂർ: 138

കൊല്ലം: 137

പത്തനംതിട്ട: 134

ആലപ്പുഴ: 117

എറണാകുളം: 112

കണ്ണൂർ: 101

കോട്ടയം: 94

കോഴിക്കോട്: 88

കാസർകോട്: 78

തിരുവനന്തപുരം: 59

ഇടുക്കി: 39

വയനാട്: 24

91 ശതമാനം രോഗികളും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. സമ്പർക്കത്തിലൂടെ നാട്ടിലെ രോഗബാധിതർ

9ശതമാനം മാത്രം. പുറത്തുനിന്നെത്തി നാട്ടിൽ മരിച്ചത് പതിനാലുപേരാണ്. നാട്ടിലുള്ളവരിൽ എട്ടുപേരാണ് മരിച്ചത്. മരിച്ചവരിൽ 15പേരും പ്രായം അറുപത് കഴിഞ്ഞവരാണ്.

കൂടുതൽപേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്

മലപ്പുറത്താണ്-(22037). കണ്ണൂർ (17085), തിരുവനന്തപുരം (16212), തൃശൂർ (15513) എന്നീ ജില്ലകളാണ് ഇക്കാര്യത്തിൽ തൊട്ടുപിന്നിൽ.

കൂടുതൽ പേർ ആശുപത്രിയിൽ കഴിയുന്നതും മലപ്പുറത്താണ് (330). കണ്ണൂർ (266), പാലക്കാട് (226), എറണാകുളം (201), കൊല്ലം (191), കോഴിക്കോട് (187), പത്തനംതിട്ട (175), തിരുവനന്തപുരം (172), ആലപ്പുഴ (150) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്.

വിദേശത്തുനിന്ന് എത്തിയ 1,23,895 പേരിൽ 87,180പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 1022പേർ ഐസൊലേഷനിലാണ്.

യു.എ.ഇ, കുവൈറ്റ് രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് ഏറ്റവുമധികം രോഗികൾ. 542പേർ വീതം. യു.എ.ഇ വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധനയിൽ നെഗറ്റീവായവരാണ് ഇവിടെ വന്നിറങ്ങിത്. എന്നിട്ടും അവരിലാണ് രോഗബാധ കൂടുതൽ.