നെടുമങ്ങാട് : ഡി.കെ.മുരളി എം.എൽ.എ വിളിച്ചുചേർത്ത കൊവിഡ് പ്രതിരോധ അവലോകന യോഗത്തിൽ ഇറങ്ങിപ്പോക്ക്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷാണ് യോഗം ബഹിഷ്കരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആനാട് സ്വദേശിയായ കൊവിഡ് രോഗിയുടെ ആത്മഹത്യ മറയാക്കി ആനാട് ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ എം.എൽ.എ കൂട്ടുനിന്നുവെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് ആനാട് സുരേഷ് ആരോപിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കാൻ എം.എൽ.എ തയ്യാറായില്ലെന്നും സംസ്ഥാനത്താദ്യമായി കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ച ആനാട് ഗ്രാമപഞ്ചായത്തിനെ എം.എൽ.എ അവഗണിച്ചെവെന്നും സുരേഷ് പറഞ്ഞു.