peyad

മലയിൻകീഴ് :അതിർത്തി കാക്കുന്നതിനിടയിൽ ചൈനയുടെ ആക്രമണത്താൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ബി.ജെ.പി. വിളപ്പിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേയാട് ജംഗ്ഷനിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി നേതാവ് മുക്കംപാലലമൂട് ബിജു ഉദ്ഘാടനം ചെയ്തു.കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡിന്റ് സി.എസ്.അനിൽ,മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ്,എസ്.കാർത്തികേയൻ,വിളപ്പിൽ സന്തോഷ് ,എസ്.സുധീഷ്,അജിതകുമാരി, കെ.ചന്ദ്രിക,ചെറുകോട് അനിൽ,അരുൺ പ്രസാദ്,സോമൻ എന്നിവർ സംസാരിച്ചു.