നെടുമങ്ങാട് : മികച്ച സേവനം കാഴ്ച വയ്ക്കുന്ന നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണന് ഗുഡ് സർവീസ് എൻട്രി നൽകണമെന്ന് നഗരസഭ കൗൺസിൽ യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. സെക്രട്ടറി യു.ഡി.എഫ് അംഗങ്ങളോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം അസംബന്ധമാണെന്നും സംഘം ചേർന്ന് സെക്രട്ടറിയെ ആക്രമിക്കാനാണ് ശ്രമം നടന്നതെന്നും ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.