തിരുവനന്തപുരം: ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷ്വറൻസ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. 2020 മാർച്ച് 31 വരെയുള്ള എല്ലാ പോളിസികൾക്കും ബോണസിന് അർഹതയുണ്ട്. ഇത് ഗ്യാരന്റീഡ് മെച്യൂരിറ്റിയിലോ മരണ ആനുകൂല്യത്തിലേക്കോ ചേർക്കും. സംസ്ഥാനത്തെ ഒൻപത് ലക്ഷം പോളിസി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എൻ.എസ്. കണ്ണൻ പറഞ്ഞു.