anti

കാട്ടാക്കട:ആന്റി നർക്കോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യയുടെ (അനാസി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം അനാസി അഖിലേന്ത്യാ ഡയറക്ടർ കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു.ലൈഫ് മെമ്പർ എൽ.ടി.ലജുകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സെവന രംഗത്ത് ദേശീയ അംഗീകാരം ലഭിച്ച നെയ്യാർഡാം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അജോഷ് തമ്പി,സംസ്ഥാന അംഗീകാരം ലഭിച്ച ജൂനിയർ ഹെൽത്ത് നഴ്സ് ആനന്ദവല്ലി,മികച്ച ആശാ വർക്കർ ആർ.ലീന എന്നിവരെ കള്ളിക്കാട് ബാബു ആദരിച്ചു.നെയ്യാർഡാം പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത്,എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ ഗ്രന്ഥശാലാ പ്രസിഡന്റ് എ.ശ്രീകുമാർ,സെക്രട്ടറി വിജയൻ,കള്ളിക്കാട് അജയേന്ദ്രനാഥ് സമാരക ഗ്രന്ഥശാലാ സെക്രട്ടറി മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു.